അടൂർ : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്രേയ്ക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. ജീവനക്കാർക്ക് കൈയുറ, പൊതുജനങ്ങൾക്ക് സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. അടൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് സാനിറ്റൈസർ നിർമ്മിച്ചു നൽകിയത്. വൈസ്‌മെൻ, ജൂനിയർ ചേംബർ എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്.