21-bullet

ചെങ്ങന്നൂർ: കേരളത്തിലെ ഫയർഫോഴ്സിന് പുതിയതായി എത്തിയ 50 ബുള്ളറ്റ് വാട്ടർ മിസ്റ്റിൽ ഒരെണ്ണം ചെങ്ങന്നൂരിന് ലഭിച്ചു. 500 സിസി എൻഫീൽഡ് ബുള്ളറ്റിൽ അത്യാധുനിക ഉപകരണങ്ങൾ ഘടിപ്പിച്ചാണ് നിർമ്മാണം. ഒൻമ്പത് ലിറ്റർ വീതം ശേഷിയുള്ള രണ്ട് ഫോം വാട്ടർ മിസ്റ്റുകളും, ഫസ്റ്റ് എയ്ഡ് ബോക്സും അടങ്ങിയിട്ടുള്ള ഈ വാഹനം സജി ചെറിയാൻ എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്തു. തിരക്കേറിയ നഗരവീഥികളിലൂടെയും ഇടവഴികളിലൂടെയും എളുപ്പത്തിൽ അപകട സ്ഥലത്തെത്തി പ്രാഥമിക ജീവൻരക്ഷാ ശുശ്രൂഷകൾക്കും ഇലക്ട്രിക് ഫയർ, ഗ്യാസ് ഫയർ മറ്റ് അഗ്നിബാധാസ്ഥലങ്ങളിലും വലിയ വാഹനങ്ങൾ എത്തുന്നതുവരെയുള്ള പ്രാഥമിക അഗ്നിശമന പ്രവർത്തനങ്ങൾക്കും സാധിക്കും എന്നുള്ളതാണ് പ്രധാന സവിശേഷത. ബുള്ളറ്റ് വാട്ടർ മിസ്റ്റുകളിൽ ഇലക്ട്രിക് സൈറൻ, ബ്ലിങ്കർ ലൈറ്റുകൾ അടിയന്തരഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സന്ദേശങ്ങൾ നൽകുന്നതിനുള്ള ഉച്ചഭാഷിണിയും പഠിപ്പിച്ചിട്ടുണ്ട്.