ചെങ്ങന്നൂർ: ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിൽ ഇന്ധനവില കുറയ്ക്കുന്നതിനുപകരം വില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ ജനത്തെ കൊള്ളയടിക്കുന്ന സമീപനം ആവർത്തിച്ചുകൊണ്ടിരിക്കുന്നതായി കേരള കോൺഗ്രസ് (എം) ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. സ്‌കൂളുകളിലും കോളേജുകളിലും പഠന സമയം രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ആക്കി പുതുക്കി ക്രമീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഡോ.സാബു സി. സാമൂവേൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ടൈറ്റസ് വാണിയപുരയ്ക്കൽ, അഡ്വ.സോജൻ വർഗീസ്, ജോൺ എബ്രഹാം ഇഞ്ചക്കലോടി, കുഞ്ഞൂഞമ്മ പറമ്പത്തൂർ എന്നിവർ പ്രസംഗിച്ചു.