പത്തനംതിട്ട:കെറോണ ലക്ഷണങ്ങളുമായി ജില്ലയിലെ ആശുപത്രികളിൽ 15പേരാണ് നിരീക്ഷണത്തിലുളളത്. ജില്ലയിലെ കൊറോണ രോഗികളുമായി പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ ഉളള ആരെയും ഇന്നലെ കണ്ടെത്തിയിട്ടില്ല. പത്തനംതിട്ടയിൽ ജനറൽ ആശുപത്രിയിൽ എട്ടു പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നാലു പേരും ഐസൊലേഷനിലുണ്ട്.
സ്വകാര്യ ആശുപത്രികളിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു പേർ ഐസൊലേഷനിൽ ഉണ്ട്. ഇന്നലെ പുതിയതായി രണ്ടുപേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതുവരെ 52 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
വീടുകളിൽ 366 പ്രൈമറി കോൺടാക്ടുകളും 445 സെക്കൻഡറി കോൺടാക്ടുകളും ഉൾപ്പെടെ 811 പേർ നിരീക്ഷണത്തിലാണ്. നിലവിൽ വിദേശത്തുനിന്നും തിരിച്ചെത്തിയ 3703 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ആകെ 4515 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ഇന്നലെ ജില്ലയിൽ നിന്ന് 18 സാമ്പിളുകൾ അയച്ചു. ലഭിച്ച ഫലങ്ങളിൽ 11എണ്ണം നെഗറ്റീവാണ്. ഇതുവരെ 82 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 52 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 168 പേരെ ഇന്നലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
മറ്റ് രാജ്യങ്ങളിൽ നിന്നുംവന്ന അഞ്ചു പേരെ സ്‌ക്രീൻ ചെയ്തു. രണ്ടു പേരെ തിരുവല്ല റെയിൽവേ സ്റ്റേഷനിലും ഒരാളെ അടൂർ, തിരുല്ല, പത്തനംതിട്ട ബസ് സ്റ്റാന്റുകളിൽ ഒാരോരുത്തരെയുമാണ് സ്‌ക്രീൻ ചെയ്തത്. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.