തിരുവല്ല: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ബ്രേക്ക് ദ ചെയിൻ പരിപാടിക്ക് ഐക്യദാർഢ്യവുമായി എൻ.ജി.ഒ യൂണിയൻ തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഓഫീസുകളിൽ ഹാൻഡ് സാനിട്ടൈസർ, ഹാൻഡ് വാഷ് എന്നിവ വിതരണം ചെയ്തു. തിരുവല്ല സബ് കളക്ടർ വിനയ് ഗോയൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ. ഫിറോസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.കെ. ശാമുവേൽ, ആർ. പ്രവീൺ, ജില്ലാ കമ്മിറ്റിയംഗം പി.ജി. ശ്രീരാജ്, ഏരിയാ പ്രസിഡന്റ് കെ.എം. ഷാനവാസ്, സെക്രട്ടറി ബി. സജീഷ് എന്നിവർ നേതൃത്വം നൽകി.