ഉത്സവ ആഘോഷങ്ങൾ മാറ്റിവച്ചു
തിരുവല്ല: വെൺപാല ചുട്ടീത്രദേവി ക്ഷേത്രത്തിൽ ഇന്ന് മുതൽ 28 വരെ നടത്തുവാൻ തീരുമാനിച്ചിരുന്ന മീനഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള പൊങ്കാല, ഭൈരവി കോലം എഴുന്നെള്ളത്ത്, മഞ്ഞൾ നീരാട്ട്, അന്നദാനം, കലാപരിപാടികൾ എന്നിവ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ചതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് ക്ഷേത്രാചാരങ്ങളോടും അനുഷ്ഠാനങ്ങളോടും ഉത്സവം നടക്കും.