തിരുവല്ല: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ രക്തദൗർലഭ്യം നേരിടുന്നത് പരിഹരിക്കാൻ ഡി.വൈ.എഫ്.ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 പേർ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.വി. മഹേഷ്, മേഖലാ പ്രസിഡന്റ് വി.എസ.സന്തോഷ്, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ബിബിൻ ചാക്കോ, നിഖിൽ ചന്ദ്ര, മിഥുൻ രാജ് എന്നിവർ നേതൃത്വം നൽകി.