പത്തനംതിട്ട : കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ ഐസലേഷനുവേണ്ടി പെരുനാട് കാർമൽ എൻജിനീയറിംഗ് കോളജ് വിട്ടുനൽകാൻ ധാരണയായി. ഏതെങ്കിലും സാഹചര്യത്തിൽ രോഗികളുടെ എണ്ണം കൂടിയാൽ കരുതലിന്റെ ഭാഗമായി ഐസലേഷൻ വാർഡുകൾ ഇവിടെ പ്രവർത്തിപ്പിക്കാനാകും. ബിലീവേഴ്സ് ചർച്ച് തലവൻ കെ.പി യോഹന്നാൻ മെത്രാപ്പോലീത്ത, അഡ്മിനിസ്‌ട്രേറ്റർ ഫാ.സിജോ പന്തപ്പള്ളി എന്നിവരുമായി രാജു എബ്രഹാം എംഎൽഎ നടത്തിയ ചർച്ചയിലാണ് കോളേജ് വിട്ടുനൽകാൻ തീരുമാനമായത്.
എംഎൽഎയെ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ഗിരിജ മധു, ധനകാര്യ മന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി ആർ.അജിത്ത് കുമാർ, കാർമൽ എൻജിനീയറിംഗ് കോളജ് മാനേജർ ഫാ.വില്യംസ്, കാമ്പസ് അഡ്മിനിസ്‌ട്രേറ്റർ ടി.പി തോമസ്, റോബിൻ കെ. തോമസ് എന്നിവർ കോളജ് സന്ദർശിച്ച് അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തി. ഹോസ്റ്റലും ക്ലാസുകളുമായി മാത്രം 270 ൽ അധികം മുറികൾ ഇവിടെ സജ്ജീകരിക്കുവാൻ കഴിയും. കാന്റീനിൽ താൽക്കാലിക സം
-------------------
തൊഴിൽരഹിത വേതനം
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിതവേതനം കൈപ്പറ്റുന്ന ഗുഭോക്താക്കളിൽ ബാങ്ക് പാസ്ബുക്കും ആധാർ കാർഡും ഹാജരാക്കിയിട്ടുള്ളവർ ഈ മാസം 21, 23 തീയതികളിൽ അസൽ രേഖകളുമായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.