തിരുവല്ല: ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുന്നതിനിടയിൽ ചുരിദാറിന്റെ ഷാൾ വീലിൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ തിരുവല്ല താലൂക്ക് ആഫീസിലെ ഡ്രാഫ്റ്റ് വുമൺ മരിച്ചു. പരുമല ചെട്ടിയാകുളത്ത് മാലിക്ക് സുരേന്ദ്രന്റെ ഭാര്യ പ്രീത (49) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഓച്ചിറയ്ക്ക് സമീപമുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സഹോദരി ഭർത്താവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടയിലാണ് അപകടം. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.സംസ്‌കാരം ഇന്ന് (ശനി) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഓച്ചിറ കുഴിത്തുറ പ്രീത ഭവനിൽ വാസുദേവന്റെയും രാധയുടെയും മകളാണ്. തിരുവല്ല നാഷണൽ ഇൻഷുറൻസ് കമ്പനി ജീവനക്കാരനാണ് സുരേന്ദ്രൻ. മക്കൾ: സന്ദീപ്, സാന്ദ്ര ( സിൻഡസ്‌മോസ് സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ).