പത്തനംതിട്ട : ഇന്ന് കർഫ്യൂ പ്രഖ്യാപിച്ചതോടെ ഇന്നലെ കടകളിൽ സാധനങ്ങൾക്ക് ആവശ്യക്കാരേറെയായിരുന്നു. പലചരക്ക് കടകളിലും മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും പച്ചക്കറികടകളിലും നല്ല തിരക്കായിരുന്നു. മറ്റ് രാജ്യങ്ങളിലെ പോലെ കർഫ്യൂ നീണ്ടു പോകുമോയെന്ന് ആശങ്കയും ജനങ്ങൾക്കുണ്ട്. ജില്ലയിൽ ചില കടകളെ തുറന്ന് പ്രവർത്തിക്കുന്നുള്ളു. രാവിലെ താമസിച്ചാണ് ഇന്നലെ കട തുറന്നതെങ്കിലും നേരത്തെ തന്നെ കടകളെല്ലാം അടച്ചു. പെട്രോൾ പമ്പുകളിൽ രാവിലെ മുതൽ നല്ല തിരക്കുണ്ടായിരുന്നു. ഇന്ന് പെട്രോൾ പമ്പുകളും പ്രവർത്തിയ്ക്കില്ല. ഇന്നത്തെ കർഫ്യൂവിൽ പൂർണമായും സഹകരിക്കുമെന്നാണ് ആളുകളുടെ പ്രതികരണം. മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാനുള്ള ആദ്യ പടിയെന്നോണമാണ് കേന്ദ്രസർക്കാർ കർഫ്യൂ നടപ്പാക്കാനൊരുങ്ങുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 9 വരെ ആരും പുറത്തിറങ്ങരുതെന്നാണ് ഉത്തരവ്.

കൊറോണ വൈറസ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും അടച്ചിട്ടിരിക്കുകയാണ്.