മല്ലപ്പള്ളി : കുപ്പിവെള്ളത്തിന്റെ നിശ്ചിത വിലയായ 13 രൂപയിൽ അധികമായി വിൽപന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മല്ലപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇത്തരം വ്യാപാരികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം കുപ്പിവെള്ളം കണ്ടുകെട്ടി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യും.കുപ്പിവെള്ളത്തിന്റെ വില ഉപഭോക്താക്കൾക്ക് കാണത്തക്കവിധം എഴുതി പ്രദർശിപ്പിക്കുകയും നിയമാനുസൃത ബില്ല് നൽകുകയും വേണം. വില നിയന്ത്രണത്തിൽ നിന്ന് ഒരു കുപ്പിവെള്ള ബ്രാൻഡിനേയും ഒഴിവാക്കിയിട്ടില്ല. അധികവില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച പരാതികൾ 9188527351 ,04692782374 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.