പള്ളിക്കൽ: കൊറോണ പശ്ചാത്തലത്തിൽ അവധിയില്ലാതെ നിസ്വാർത്ഥസേവനത്തിന്റെ മാതൃകയാവുകയാണ് അങ്കണവാടി ടീച്ചർമാർ. ഓരോ അങ്കണവാടിയിലുമുള്ള കുട്ടികളുടെ വീടുകളിലെത്തി അവർക്ക് വേണ്ട ഭക്ഷണസാധനങ്ങൾ നൽകുന്നതിരക്കിലാണ് അങ്കണവാടി ടീച്ചർമാരും ഹെൽപ്പർമാരും. മനസിൽ സ്നേഹവും കരുതലുമായി എത്തുന്ന ടീച്ചർമാരെ അപ്രതീക്ഷിതമായി വീടുകളിൽ കാണുമ്പോൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞറിയിക്കാൻകഴിയാത്ത സന്തോഷം.പലരും ടീച്ചർ തിരിച്ചുപോകണ്ടെന്ന് വാശിപിടിക്കുകയാണ്.സർക്കാർ നിർദ്ദേശപ്രകാരമാണ് അവധിയുള്ള ദിവസങ്ങളിൽ കുട്ടികൾക്കുനൽകേണ്ട ഭക്ഷണസാധനങ്ങളുമായി ടീച്ചർമാർ കുട്ടികളുടെ വീടുകളിലെത്തുന്നത്.ഒരോകുട്ടിക്കും.ഓരോഭക്ഷണസാധനങ്ങളും ഗ്രാം കണക്കിൽ തൂക്കിയാണ് നൽകുന്നത്. ഭക്ഷണസാധനങ്ങൾ നൽകുക മാത്രമല്ല.കൊറോണവൈറസ് പടരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ചും,കുഞ്ഞുങ്ങളെ എങ്ങനെയൊക്കെ സംരക്ഷിക്കണം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ ക്ലാസും നൽകിയാണ് ടീച്ചർമാരുടെ മടക്കം ഓരോ ദിവസവും അങ്കണവാ
ടിയുടെ പരിധിയിലുള്ള വീടുകളിൽ സന്ദർശനം നടത്താൻ ഇവർ തയാറാണ് .
സർക്കാർ ഇങ്ങനൊരു നിർദ്ദേശം വെച്ചതിൽ സന്തുഷ്ടരാണ്.എന്നും വൈകുന്നേരം വരെ തങ്ങളോടൊപ്പം കളിച്ചുചിരിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാൻ കിട്ടുന്ന അവസരവുമായി ഇതിനെ കാണുകയാണ്..
സുമയും, ബിന്ദുവും
(തെങ്ങമം 101 ാം അങ്കണവാടിയിലെ ടീച്ചറും ഹെൽപ്പറും)