കോഴഞ്ചേരി : കൊറോണയ്‌ക്കെതിരെ സംസ്ഥാന സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി സി.പി.എം കോഴഞ്ചേരി ലോക്കൽ കമ്മിറ്റിയുടെയും ഡി.വ.എഫ്..ഐ മേഖല കമ്മിറ്റിയുടെയും നേതൃത്വത്തിൽ കോഴഞ്ചേരി ടൗണിൽ സ്ഥാപിച്ച വാഷിംഗ് കോർണർ സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ. വിജയൻ, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി പി ഈശോ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ തോമസ് എൽബിൻ, സോണി കൊച്ചുതുണ്ടിയിൽ,അനു എം വർഗീസ്,ഡി.വൈ.എഫ്‌.ഐ മേഖല സെക്രട്ടറി സലേഷ് സോമൻ എന്നിവർ പങ്കെടുത്തു.