22-nethaji
പത്തനംതിട്ട പ്രമാടം നേതാജീ ഹയർ സെക്കന്ററി സ്‌ക്കുളിലെ വിദ്യാർത്ഥിനികൾ

പത്തനംതിട്ട: കൊറോണ ബോധവത്കരണം പ്രമേയമാക്കി സ്‌കൂൾ വിദ്യാർത്ഥികൾ തയാറാക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. പത്തനംതിട്ട പ്രമാടം നേതാജീ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളായ ഗൗരീ നന്ദനയും ദേവീനന്ദനയുമാണ് സഹോദരൻമ്മാരുടെ സഹായത്തോടെ ഹ്രസ്വചിത്രം തയാറാക്കി യുടൂബിൽ അപ്പ് ലോഡ് ചെയ്തത്. മഹാമാരിയെ നേരിടാനുള്ള നിശ്ചയ ദാർഡ്യം സമൂഹത്തിന് ആകെ പകർന്ന് നൽകുന്ന സന്ദേശം ഉൾക്കൊള്ളുന്നതാണ് ഈ ഹ്രസ്വചിത്രം. നേതാജീ സ്‌കൂളിലെ മലയാളം അദ്ധ്യാപകനായ മനോജ് സുനിയുടെ മക്കളാണിവർ. കൊറോണ വ്യാപനം കാരണം അപ്രതീക്ഷിതമായി ലഭിച്ച അവധിക്കാലം സമൂഹത്തിന് പ്രയോജനമുണ്ടാകുന്ന തരത്തിൽ വിനിയോഗിക്കണമെന്ന ചിന്തയാണ് ഹ്രസ്വചിത്രനിർമ്മാണം എന്ന ആശയത്തിന് വഴിവച്ചതെന്ന് ഇരുവരും പറയുന്നു. ഇവർക്കൊപ്പം സുഹൃത്ത് ദേവിക എം.നായരും അർത്ഥ സഹോദരൻമാരായ ആദിത്യനും അഭിഷേകും ഒന്നിച്ചതോടെ ഹ്രസ്വചിത്രം പൂർണമായി.