അടൂർ : വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 1853 പേർ അടൂർ നിയോജക മണ്ഡലത്തിൽ കൊറോണ നിരീക്ഷണത്തിലുണ്ട്. ഇവർ സ്വന്തം വീടുകളിലാണ് കഴിയുന്നത്. അതേ സമയം രോഗ ബാധിതരായി ആശുപ്രതികളിൽ ആരും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിദേശങ്ങളിൽ നിന്ന് എത്തിയവർ ആരോഗ്യ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം അനുസരിച്ചാണ് വീടുകളിൽ കഴിയുന്നത്. ഹെൽത്ത് ഡയറക്ട്രേറ്റിൽ നിന്ന് ലഭിക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ ഇവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിന് പുറമേ നാട്ടുകാരും വിവരങ്ങൾ യഥാസമയം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുന്നുണ്ട്. കൊറോണ രോഗബാധിതർ ഏറെയുള്ള 10 രാജ്യങ്ങളിൽ നിന്ന് വരുന്നവരെ 28 ദിവസവും അറേബ്യൻ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ 14 ദിവസവും നിരീക്ഷണത്തിലാകണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. നിരീക്ഷണത്തിലുള്ളവർ:

(മുനിസിപ്പാലിറ്റിയും പഞ്ചായത്തും തിരിച്ചുള്ള കണക്ക്)

അടൂർ നഗരസഭ : 158

പന്തളം മുനിസിപ്പാലിറ്റി : 147

ഏഴംകുളം പഞ്ചായത്ത് : 153

കൊടുമൺ : 87

തുമ്പമൺ : 31

ഏറത്ത് : 60

കടമ്പനാട് : 133

പള്ളിക്കൽ : 151

പന്തളം തെക്കേക്കര : 91