പന്തളം: കാനറാ ബാങ്കിൽ എത്തിയ ഇടപാടുകാരെ കൊറോണയുടെ പേരിൽ തടഞ്ഞതായും അവഹേളിച്ചതായും പരാതി. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ബാങ്ക് ഗ്രിൽ പൂട്ടിയിട്ട് സാധാരണക്കാരെ പുറത്തുനിറുത്തിയത് സംഘർഷത്തിന് കാരണമായി. തുടർന്ന് സി.പി.എം.,ഡി. വൈ.ഫ്.ഐ. പ്രവർത്തകർ പ്രതിഷേധിച്ചു. സി.പി.എം.പന്തളം ലോക്കൽ സെക്രട്ടറി എച്ച്. നവാസ്, ഡി.വൈ.എഫ്.ഐ. പന്തളം ഏരിയ സെക്രട്ടറി എൻ. സി അഭീഷ്, എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി ഷഫീക് എന്നിവർ ഇടപെട്ട് പൊലീസിന്റെ സാന്നിധ്യത്തിൽ ബാങ്ക് മാനേജരുമായി ചർച്ച നടത്തി. അഞ്ച് ഇടപാടുകാരെ വീതം ബാങ്കിൽ പ്രവേശിപ്പിച്ചു, സാനിറ്റൈസർ സ്ഥാപിക്കുവാനും നടപടി സ്വീകരിച്ചു.