തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ കാട്ടിൽക്കുന്ന് ട്രാൻസ്‌ഫോർമർ മുതൽ ഓട്ടാഫീസ് വരെയുള്ള 11കെ.വി ലൈൻ, മുനിസിപ്പാലിറ്റിയിലെ പാലിയേക്കര മുതൽ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്‌ഫോർമർ വരെയുള്ള 11കെ.വി ലൈൻ, പെരിങ്ങര പഞ്ചായത്തിലെ കൃഷിഭവൻ മുതൽ കൂരച്ചാൽ ഇമ്മാനുവൽ പള്ളിക്ക് സമീപം വരെയുള്ള പുതിയ 11കെ.വി ലൈൻ എന്നിവയുടെ പണികൾ പൂർത്തീകരിച്ചു.ലൈനുകളിലൂടെ ഉടൻ വൈദ്യുതി പ്രവഹിപ്പിച്ചു തുടങ്ങുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മണിപ്പുഴ സെക്ഷൻ അധികൃതർ അറിയിച്ചു.