തിരുവല്ല: പെരിങ്ങര യമ്മർകുളങ്ങര ഗണപതി ക്ഷേത്രത്തിൽ ജനതാ കർഫ്യുവിന്റെ ഭാഗമായി ഇന്ന് പുലർച്ചെ 5ന് തുറക്കുന്ന ക്ഷേത്രനട 6.40ന് ചടങ്ങുകൾ പൂർത്തിയാക്കി അടയ്ക്കും.വൈകിട്ട് 9ന് ശേഷമാണ് ദീപാരാധനയും മറ്റു ചടങ്ങുകളും അത്താഴപൂജയും നടക്കുക. ഇന്ന് മറ്റ് വിശേഷാൽ പൂജകൾ ഒന്നും ഉണ്ടാകില്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.