കാട്ടൂർ : കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് 28, 29, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കാട്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന്റെ എല്ലാ കലാപരിപാടികളും ഘോഷയാത്രയും ഒഴിവാക്കി നാലമ്പലത്തിനകത്തുള്ള പൂജകൾ മാത്രം നടത്തിയാൽ മതിയെന്ന് ക്ഷേത്ര ഉപദേശക സമിതി തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു.