പത്തനംതിട്ട : കേരളാ സർക്കാരും യോഗ അസോസിയേഷൻ ഒഫ് കേരളയും സംയുക്തമായി യോഗാ അദ്ധ്യാപകർക്കുള്ള യോഗ ഡിപ്ലോമ ക്ലാസുകൾ സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരള പത്തനംതിട്ട കേന്ദ്രമായി ആരംഭിക്കുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത, എന്നാൽ യോഗയിൽ ഏതെങ്കിലും കോഴ്‌സ് പാസായവർക്ക് എസ്.എസ്.എൽ.സി മതി. അപേക്ഷകന് 18 വയസ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായ പരിധിയില്ല. സ്‌കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, പഞ്ചായത്ത്, യോഗാദ്ധ്യാപകരായി നിയമിക്കപ്പെടാൻ ഈ സർട്ടിഫിക്കറ്റ് അനിവാര്യം.പൊതു അവധി ദിവസങ്ങളിൽ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലനം നടക്കും.11200 രൂപയാണ് ഫീസ് .രജിസ്ട്രേഷൻ ചെയ്യുമ്പോൾ 5500 രൂപ അടക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നതിന് www.srccc.in വെബ്‌സൈറ്റ് സന്ദർശിക്കുക.അപേക്ഷാഫോറം https://srcc.in/download എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്തു അപേക്ഷിക്കാവുന്നതാണ്.അപേക്ഷകൾ ലഭിക്കേണ്ട അവസാന 30. വിശദവിവരങ്ങൾക്ക് ഫോൺ : 9961090979 .