പത്തനംതിട്ട : കൊറോണ പ്രതിരോധ പ്രവർത്തനമായ ബ്രേയ്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി ബ്ലഡ് ഡോണേർസ് കേരളയുടെ ജില്ലാഘടകം 50 ബോട്ടിൽ ഹാൻഡ് വാഷ് ജില്ലാ കളക്ടർ പി.ബി നൂഹിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ബ്ലഡ് ഡോണേർസ് കേരള ജില്ലാ ഘടകം പ്രസിഡന്റ് കെ.എം ഫിലിപ്പോസാണ് ഹാൻഡ്‌വാഷ് കൈമാറിയത്.കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രഗതി സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഹാൻഡ്‌വാഷ് നിർമ്മിച്ചത്.കളക്ടറേറ്റിന് പുറമെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഫയർ സ്റ്റേഷനിലും 25 ബോട്ടിൽ വീതം ഹാൻഡ് വാഷ് വിതരണം ചെയ്തു. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് ഓഫീസർ എൻ.കെ മോഹൻകുമാർ,ബ്ലഡ് ഡോണേർസ് കേരളയുടെ ജില്ലാ ഘടകം ജോയിന്റ് സെക്രട്ടറി ഷൈജുമോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.