പത്തനംതിട്ട: കേരളത്തിലെ സഹകരണമേഖലയിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാർക്ക് ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തിൽ യാതൊരു പ്രൊട്ടക്ഷനുമില്ലാതെയാണ് ജോലി ചെയ്യുന്നത്. നിരന്തരം ധാരാളം ഇടപാടുകാരുമായി ബന്ധപ്പെടുന്ന ഈ മേ‌ഖലയിലെ ജീവനക്കാർ ആശങ്കയിലാണ്. നിത്യപ്പിരിവ് ജീവനക്കാർ വീട് വീടാന്തരം കയറി ഇറങ്ങുന്നവരാണ്. ഇവർക്ക് മതിയായ സംരക്ഷണമില്ല.സാമൂഹ്യസുരക്ഷാ പെൻഷനുകൾ വീടുവീടാന്തരം കയറി ഇറങ്ങികൊടുക്കേണ്ടതും സഹകരണ ജീവനക്കാരാണ്. സഹകരണമേഖലയിലെ ജീവനക്കാരെ മറ്റ് തലങ്ങളിലെ ജീവനക്കാരിൽ നിന്നും വ്യത്യസ്തമായി കാണാതെ ആവശ്യമായ പ്രൊട്ടക്ഷൻ നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫണ്ട് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളിയും പ്രസ്താവനയിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.