തിരുവല്ല: ഓതറ പുതുക്കുളങ്ങര പടയണിയിൽ ഇത്തവണ വഴിപാട് കോലങ്ങളും പഞ്ചകോലങ്ങളും മഹാഭൈരവികോലവും ഒഴിവാക്കി ചൂട്ടുപടയണി മാത്രമാക്കി ചുരുക്കി. കൊറോണയുടെ ഭാഗമായാണ് ചടങ്ങുകൾ പരിമിതപ്പെടുത്തിയത്. 18 ദിവസത്തെ ചൂട്ടുപടയണി ഇന്ന് രാത്രി അവസാനിക്കും. അവസാന ദിവസമായ ഇന്ന് ജനതാ കർഫ്യൂ തീരുന്ന രാത്രി ഒൻപതിന് ശേഷം മിതമായ ആളുകൾ മാത്രമായാണ് ചൂട്ടുപടയണി നടത്തുന്നതെന്ന് ജനറൽ കൺവീനർ രഞ്ജിത്ത് ആർ.അറിയിച്ചു.