തിരുവല്ല:കൊറോണയെ പ്രതിരോധിക്കുന്നതിന് ഭാഗമായി തൃക്കവിയൂർ മഹാദേവ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിനു മുന്നിൽ കൈകഴുകൽ കേന്ദ്രം ആരംഭിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ ഉദ്‌ഘാടനം ചെയ്തു.ഡോ.അഭിജിത്ത് മോഹൻ ബോധവൽക്കരണ ക്ലാസെടുത്തു. ഉപദേശക സമിതി സെക്രട്ടറി ജി.സലിം, വൈസ് പ്രസിഡന്റ് പി.എസ്.റെജി, ദാമോദരൻ ഉണ്ണി എന്നിവർ പങ്കെടുത്തു.