ചെങ്ങന്നൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മഴുക്കീർ മേൽ മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചു. ക്ഷേത്ര മതിലിന് പുറത്ത് സാനിറ്റൈസറും ,ഹാൻഡ് വാഷ്,വെള്ളം,സോപ്പ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ ദർശനം അനുവദിക്കുന്നതല്ല,കൈകൾക്കഴുകി അണുവിമുക്തമാക്കിയ ശേഷം മാത്രമേ ക്ഷേത്രത്തിനുള്ളിൽ ദർശനം അനുവദിക്കുകയുള്ളു എന്ന് സബ് ഗ്രൂപ്പ് ആഫീസർ അറിയിച്ചു.
-------------------------------
മഴുക്കീർ മേൽ മഹാവിഷ്ണു ക്ഷേത്രത്തിൽ കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകഴുകുന്നു