ചെങ്ങന്നൂർ :കെ.എസ്.ഇ.ബി വെണ്മണി സെക്ഷൻ ഓഫീസ് നിലനിറുത്തുന്നതിന് വെണ്മണി പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പ.എം വെണ്മണി ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗം ആർ.രാജഗോപാൽ സമരം ഉദ്ഘാടനം ചെയ്തു.പി.ആർ രമേശ് കുമാർ അദ്ധ്യക്ഷനായി.ജെയിംസ് ശാമുവേൽ, നെൽസൺ ജോയി, ജെബിൻ പി വർഗീസ്, ഡി.രാജൻ എന്നിവർ സംസാരിച്ചു.