പത്തനംതിട്ട: കൊറോണ മഹാമാരിക്കെതിരെ ജനങ്ങൾക്കൊപ്പം പ്രതിരോധം തീർത്ത് എം.എൽ.എമാരും. കുടുംബസമേതം വീടുകൾ വൃത്തിയാക്കിയും ഒാഫീസ് ഫയലുകൾ നോക്കിയും വൈകുന്നേരം ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചുമാണ് എം.എൽ.എമാരുടെ ഇന്നലത്തെ ദിവസം കടന്നുപോയത്.
രാജു ഏബ്രഹാം
റാന്നി എം.എൽ.എ രാജു ഏബ്രഹാം ഇന്നലെ വീട്ടിലായിരുന്നു. ഫോണിലൂടെ മണ്ഡലത്തിലെ കൊറോണ പ്രതിരോധത്തിന്റെ ഏകോപനം നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം സംബന്ധിച്ച ഫയലുകൾ നോക്കി. ഇടയ്ക്ക് വീട് ശുചീകരിക്കാൻ കുടുംബാംഗങ്ങൾക്കാെപ്പം കൂടി. വൈകുന്നേരം കുടുംബത്തിനൊപ്പം കൈയടിച്ച് ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചു.
വീണാജോർജ്
രാവിലെ കൊടുമൺ അങ്ങാടിക്കലിലെ വീടും പരിസരവും വൃത്തിയാക്കി. തുടർന്ന് ആറൻമുള മണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുമായി ഫോണിൽ ചർച്ച ചെയ്തു. ഫയലുകൾ നോക്കി. വൈകിട്ട് ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് കൈകൊട്ടി.