കോന്നി: ജനതാ കർഫ്യൂ കോന്നിയിൽ ജനങ്ങൾ ഏറ്റെടുത്തു. ആശുപത്രി പോലെയുള്ള അടിയന്തര സേവനങ്ങൾക്ക് മാത്രമാണ് നാമമാത്രമായ ആളുകൾ പുറത്തിറങ്ങിയത്. കട കമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടന്നു. ആശുപത്രികൾക്ക് സമീപമുള്ള ചില ലാബുകളും മെഡിക്കൽ സ്റ്റോറുകളും മാത്രമാണ് തുറന്നിരുന്നത്. കെ.എസ്.ആർ.‌ടി.സി , പ്രൈവറ്റ് ബസുകൾ ഉൾപ്പെ‌ടെയുളള സ്വകാര്യ വാഹനങ്ങൾ സർവ്വീസ് നടത്തിയില്ല. നിർമ്മാണ മേഖലയിലെ പ്രവൃത്തികൾ പൂർണ്ണമായും നിറുത്തിവെച്ചിരുന്നു. കോന്നിയുടെ വിവിധ ഭാഗങ്ങളിൽ ഹാന്റ് വാഷും സോപ്പും ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.