23-teachers
അദ്ധ്യാപകർ

റാന്നി :കൊറോണ ദുരിതാശ്വാസ പ്രതിരോധ പ്രവർത്തനങ്ങളിൽ കെ.എസ്.ടി.എ നേതൃത്വത്തിൽ അദ്ധ്യാപകരും പങ്കാളികളാകുന്നു.വിവിധ സബ്ജില്ലാക്കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.റാന്നിയിൽ ഐസോലേഷനിൽ കഴിയുന്ന ഭവനങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കൾ കെ.എസ്. ടി.എ റാന്നി ഉപജില്ലാക്കമ്മിറ്റിക്കു വേണ്ടി സംസ്ഥാന പ്രസിഡന്റ് കെ.ജെ ഹരികുമാർ,രാജു ഏബ്രഹാം എം.എൽയ്ക്ക് കൈമാറി. ക്രിസോസ്റ്റം പാലിയേറ്റീവ് സൊസൈറ്റി വഴി അർഹരായ ആളുകൾക്ക് ഭക്ഷ്യ വസ്തു വിതരണം ചെയ്യുന്നത്.കൊടുമൺ ഫാർമേഴ്‌സ് സൊസെറ്റി കൃഷി ചെയ്ത് പുറത്തിറക്കിയ കൊടുമൺ റൈസാണ് വിതരണത്തിനുപയോഗിച്ചത്.കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി രാജൻ ഡി.ബോസ് പ്രസിഡണ്ട് കെ.ഹരികുമാർ,ജില്ലാ വൈസ് പ്രസിഡണ്ടുമാരായ രാജേഷ് എസ്.വള്ളിക്കോട് അജിത്ത്കുമാർ വി.കെ.,ബിജി കെ.നായർ,ബിനു.കെ.സാം.,പ്രേമകുമാരി,സെബാസ്റ്റ്യൻ ടി.എൻ,സുരേഷ് ജോസ് എന്നിവർ പങ്കെടുത്തു.