മല്ലപ്പള്ളി: കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് സ്വകാര്യ ബസ് സ്റ്റാൻന്റ് കഴുകി വൃത്തിയാക്കി. ഇന്നലെ വൈകുന്നേരം ടാങ്കറിൽ വെള്ളമെത്തിച്ച് ബ്ലീച്ചിംഗ് പൗഡർ വിതറി മോട്ടോർ ഉപയോഗിച്ചാണ് ബസ് സ്റ്റാൻന്റ് ശുചീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, കീഴ്വായ്പ്പൂര് എസ്.ഐ ബി. ആദർശ്,ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.ആർ.ബൈജു, എന്നിവരുടെ നേതൃത്വത്തിൽ കീഴ്വായ്പ്പൂര് ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെയാണ് ശുചീകരണം നടന്നത്.