പത്തനംതിട്ട : 'പത്തനംതിട്ട മീഡിയ' എന്ന പേരിൽ വരുന്ന ഫേസ്ബുക്ക് ലൈവുകൾ, വാർത്തകൾ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബ്ബുമായോ കേരള പത്രപ്രവർത്തക യൂണിയനുമായോ യാതൊരു ബന്ധവുമില്ലെന്ന് സെക്രട്ടറി അറിയിച്ചു. പത്തനംതിട്ട മീഡിയയുമായി ബന്ധപ്പെട്ട് വാർത്ത റിപ്പോർട്ട് ചെയ്യുന്ന ആൾക്കോ അയാളുമായി ബന്ധപ്പെട്ട സ്ഥാപനത്തിനോ പത്തനംതിട്ട പ്രസ്‌ക്ലബ്ബിൽ പ്രവേശനാനുമതി നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതുമാണ്. പത്തനംതിട്ട മീഡിയയുടെ പേരിൽ വരുന്ന വാർത്തകളും സദാചാര പൊലീസിംഗുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരെ അപമാനിക്കുന്ന തരത്തിൽ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ പ്രസ്‌ക്ലബ്ബ് ജില്ലാ കളക്ടർക്കും എസ് .പിക്കും പരാതി നൽകി.