ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ആളില്ലാതെ പ്ലാറ്റ്‌ഫോം ഒഴിഞ്ഞു കിടന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടയ്ക്കലിൽ നിന്ന് വന്ന പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിനികളിയ നഴ്‌സിംഗ് വിദ്യാർത്ഥികൾ ഭക്ഷണം കിട്ടാതെ വലഞ്ഞു.ഇവർക്ക് ബന്ധുക്കൾ ഭക്ഷണം എത്തിച്ചു നൽകി.ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സിയിൽ സ്റ്റേഷൻ മാസ്റ്ററും ഒരു സെക്യൂരിറ്റി ജീവനക്കാരനും മാത്രമാണുണ്ടായിരുന്നത്. ജില്ലാ ആശുപത്രിയിൽ ജീവനക്കാരും കിടപ്പു രോഗികളും മാത്രമാണ് ഉണ്ടായിരുന്നത്.ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതികളൊന്നും ഇന്നലെ വൈകിട്ട് വരെ ലഭിച്ചില്ല.കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു, വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.പെട്രോൾ പമ്പുകൾ അടഞ്ഞുകിടന്നു. റോഡുകൾ വിജനമായി. ദീർഘദൂര ട്രെയിനുകളിൽ എത്തുന്നവരെ സ്വീകരിക്കാൻ എത്തുന്നവർ കുറവായിരുന്നു. റെയിൽ വേ സ്റ്റേഷനിൽ വന്നവർ പ്ലാറ്റ്‌ഫോമിൽ കയറിയില്ലായെന്ന് ആർ.പി.എഫ് എസ്.ഐ രാധാകൃഷ്ണൻ.പി പറഞ്ഞു.