പത്തനംതിട്ട: പത്തനംതിട്ട നഗരസഭ 8-ാം വാർഡിൽ നന്മ കുടുംബശ്രീ പ്രവർത്തകർ ജനറൽ ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തു. സൂപ്രണ്ട് ഡോ. സാജൻ മാത്യു എറ്റുവാങ്ങി. ജനതാ കർഫ്യു ദിവസമായ ഇന്ന് ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ലക്ഷ്യമാണ് വിതരണം ചെയ്തതിന്റെ പിന്നിലെന്ന് കുടുംബശ്രീ പ്രവർത്തകരും വാർഡ് കൗൺസിലർ സിന്ധു അനിലും പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരായ നസീമ യൂസഫ്, ഷാഹിന, സാബു റാഫിയ, ബീന സക്കീർ, സുലൈഖ മജീദ് സഫിയത്ത, എന്നിവർ പങ്കെടുത്തു.