ഇരവിപേരൂർ : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യപരമായ മുൻകരുതൽ സ്വീകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും ജില്ലാ ഭരണകൂടങ്ങളും ആരോഗ്യവകുപ്പ് വിദഗ്ദ്ധരും നൽകിയിട്ടുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും സഭാംഗങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണെന്ന് പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) അറിയിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ ഞായറാഴ്ച, വ്യാഴാഴ്ച ദിവസങ്ങളിൽ നടത്തുന്ന പൊതു ആരാധനകളും സഭാ സംബന്ധമായ പൊതുപരിപാടികളും മാർച്ച് 31 വരെ നിറുത്തിവച്ചിരിക്കുന്നുവെന്ന് പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറിമാരായ സി.സി. കുട്ടപ്പനും ചന്ദ്രബാബു കൈനകരിയും അറിയിച്ചു.