police-corona
കീഴ്വായ്പ്പൂര് പൊലീസ് മല്ലപ്പള്ളി ടൗണിൽ കൈകൾ കൊട്ടുന്നു.

മല്ലപ്പള്ളി : കൊറാണാ വൈറസിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകരെ അനുമോദിക്കുന്നതിനായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം കീഴ്വായ്പ്പൂര് പൊലീസ് മല്ലപ്പള്ളി ടൗണിൽ കൈകൊട്ടി ആരോഗ്യപ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി. എസ്.ഐ ബി.ആദർശിന്റെ നേതൃത്വത്തിൽ എസ്.ഐമാർ, സീനിയർ,സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനു മുമ്പിൽ ആനിക്കാട് റോഡിൽ വൈകുന്നേരം 4.55ന് ഒത്തുചേർന്നു.ടൗണും പരിസരവും വിജനമായിരുന്നെങ്കിലും കൃത്യം 5ന് അഞ്ച് മിനിറ്റ് സമയം കൈകൾ കൊട്ടി.പിന്നീട് പൊലീസ് വാഹനങ്ങൾ ഹോൺ മുഴക്കി ടൗണിലൂടെ പാഞ്ഞ് തിരികെ സെൻട്രൽ ജംഗ്ഷനിലെത്തിയാണ് പിരിഞ്ഞത്.