പത്തനംതിട്ട: കൊറോണ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്കുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒരേസമയം അഞ്ച് പേരിൽ കൂടുതൽ പ്രവേശിക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു.ഇടപാടുകാർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ തിരിച്ചു പോകണം. ബാങ്കിന്റെ ചുമരുകൾ, മേശ, കൗണ്ടർ എന്നിവയിൽ സ്പർശിക്കാൻ പാടില്ല. നിരീക്ഷണത്തിൽ കഴിയുന്നവരും ജലദോഷം, ചുമ, പനി തുടങ്ങിയ രോഗലക്ഷണമുള്ളവരും ബാങ്കിൽ എത്താതിരിക്കുക. ബാങ്ക് ഇടപാടിന് മുൻപും ശേഷവും കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ഉപഭോക്തൾ എ.ടി.എം, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. പാസ്ബുക്ക് പ്രിന്റിംഗ്, ബാലൻസ് പരിശോധന എന്നിവയ്ക്കായി ബാങ്ക് സന്ദർശനം ഒഴിവാക്കുക. പെൻഷൻ വാങ്ങുന്നവർ കൂട്ടമായി ബാങ്കുകളിൽ എത്താൻ പാടില്ലെന്നും കളക്ടർ നിർദേശിച്ചു.