പന്തളം: കടയ്ക്കാട് മസ്ജിദിലും അതിന്റെ കീഴിലുള്ള മറ്റു പള്ളികളിലും അറിയിപ്പ് ഉണ്ടാകുന്നതുവരെ ജമാഅത്ത് നമസ്‌കാരങ്ങൾ ഉണ്ടായിരിക്കു​ന്നതല്ല. പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന രോഗത്തെ പ്രതിരോധിക്കുന്ന​തിന്റെ ഭാഗമായി ആൾക്കൂട്ടം ഒഴിവാക്കണമെന്ന ഭരണാധികാരികളുടെ നിർ​ദ്ദേശം മാ​നിച്ചാണ് ഈതീരുമാനം. ഈ സാഹചര്യത്തിൽ ജമാഅത്ത് നമസ്‌കാരത്തിനായി പള്ളിയിലേക്ക് ആരും വരേണ്ട​തില്ല.പകരം വീടുകളിൽ തന്നെ നമസ്‌കരി​ക്കുക.രോഗബാധിതരുമായുള്ള സമ്പർക്ക സഹവാസം ഒഴിവാക്കിവീടുകളിൽ തന്നെ നമസ്‌കാരം നിർവഹിച്ച് സൂക്ഷ്മത പുലർത്തിയാൽ മതി.എല്ലാ വിശ്വാസി​കളും സ്വന്തം വീട്ടിൽ തന്നെ നമസ്‌കാരം നിർവഹിക്കണമെന്ന് ഇമാം കെ.എ അമീൻ ഫലാഹി അഭ്യർത്ഥിച്ചു.