പത്തനംതിട്ട: ജില്ലയിൽ കൊറോണ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇനിയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതും അവയിൽ പൊതുജനങ്ങൾ എത്തിച്ചേരുന്നതും നിരോധിച്ചതായി ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. ഈ ഉത്തരവ് പ്രകാരം ജില്ലാ പൊലീസ് മേധാവി, തിരുവല്ല സബ് കളക്ടർ, ആർ.ഡി.ഒ, അടൂർ, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, കോന്നി എന്നിവിടങ്ങളിലെ തഹസീൽദാർമാർ എന്നിവർ പൊതുജനം ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു.