പത്തനംതിട്ട: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അവധി നൽകിയത് കളിക്കാനും കലുങ്കിലും ജംഗ്ഷനുകളിലും കൂടിയിരിക്കാനല്ലെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ്. അവധി നൽകിയത് വീട്ടിലിരിക്കാനാണ്. കളികളും മത്സരങ്ങളും നടത്തുന്നത് ഒഴിവാക്കണം. കടുത്ത നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ രോഗത്തെ അകറ്റാനാകൂവെന്ന് ഒാരോരുത്തരും മനസിലാക്കണമെന്ന് കളക്ടർ പറഞ്ഞു.