പത്തനംതിട്ട: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വയോജനങ്ങളുടെയും കിടപ്പ് രോഗികളുടെയും വിവരങ്ങൾ ശേഖരിക്കുന്നു. ഡിജിറ്റൽ ഡാറ്റകളായാണ് ഇവ സൂക്ഷിക്കുക. അക്ഷയ സംരംഭകർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി പാലിയേറ്റീവ് രജിസ്റ്ററുകളിലെ വിവരങ്ങൾ ശേഖരിച്ച് ഐ.ടി. മിഷൻ തയാറാക്കിയ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യുകയാണ്.

ഇതിനകം 7000 ആളുകളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്തു. അക്ഷയ സെന്ററുകൾ ഞായറാഴ്ച അവധി ആയിരുന്നെങ്കിലും സംരംഭകർ വീടുകളിൽ ഇരുന്ന് ഡേറ്റാ എൻട്രി നടത്തി.

 മുതിർന്ന പൗരന്മാർ ഹൈ റിസ്‌ക് വിഭാഗത്തിൽ.

മുൻകരുതലുകൾ എടുക്കണം.

നിരീക്ഷണത്തിൽ ഉള്ളവരുമായി സമ്പർക്കം പൂർണമായി ഒഴിവാക്കുക.

 പനി, ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങൾ

കണ്ടാൽ ഡോക്ടറെ സമീപിക്കുക.

 വ്യക്തി ശുചിത്വം പാലിക്കുക. പോഷക സമൃദ്ധമായ

ആഹാരവും വിശ്രമവും ശീലമാക്കുക.

 മറ്റ് അസുഖങ്ങളുള്ളവർ മരുന്ന് മുടക്കരുത്.