പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല.ജനറൽ ആശുപത്രി പത്തനംതിട്ടയിൽ ഏഴ് പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ നാലു പേരും, നിലവിൽ ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നു പേർ ഐസൊലേഷനിൽ ഉണ്ട്.
ആകെ 14 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്.
ഇന്നലെ പുതിയതായി രണ്ടു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ മൂന്നു പേരെക്കൂടി ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഇതുൾപ്പെടെ ഇതുവരെ 59 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. വീടുകളിൽ 366 പ്രൈമറി കോൺടാക്ടുകൾ നിരീക്ഷണത്തിൽ ആണ്. നിലവിൽ വിദേശത്തു നിന്നും തിരിച്ചെത്തിയ 4387 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ആകെ 4753 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 445 സെക്കൻഡറി കോൺടാക്ടുകളെ അവരുടെ നിരീക്ഷണ കാലാവധി പൂർത്തിയായതിനാൽ ക്വാറന്റൈനിൽ നിന്ന് വിടുതൽ ചെയ്തു. സർക്കാർ മേഖലയിൽ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയിൽ 135 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
ഇന്നലെ ജില്ലയിൽ നിന്നും 15 സാമ്പിളുകൾ ഉൾപ്പെടെ ആകെ 230 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം 22 നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നുവരെ അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പൊസിറ്റീവായും 122 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 55 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 195 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 239 പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.
വിവരം അറിയിക്കാം
ക്വാറന്റൈനിൽ കഴിയേണ്ട ആളുകൾ പുറത്തിറങ്ങി നടക്കുന്നതായി പൊതുജനങ്ങൾക്ക് വിവരം ലഭിക്കുകയാണെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ അറിയിക്കും. ഫോൺ: 9188297118, 9188294118.