ചെങ്ങന്നൂർ: സ്ത്രീകളുടെ ചിത്രം എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് രാജീവ് എന്നയാളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. കേസിലെ രണ്ടാം പ്രതി പെരിങ്ങാല വെട്ടിക്കവല തെക്കേചെരിവിൽ വീട്ടിൽ സാഗർ (21),മൂന്നാം പ്രതി ചെറിയനാട് നടുവടുവരംകോഡ് ലക്ഷ്മി നിവാസിൽ ഗോകുൽ മോഹൻ (21), ആറാംപ്രതി പെണ്ണുക്കര മുടന്തുകാരിക്കൽ കിഴക്കേതിൽ അഖിൽ (20) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.

കനാൽ റോഡിന്റെ അരികിലെ കുറ്റിക്കാട്ടിൽ നിന്നും ആക്രമിക്കാൻ ഉപയോഗിച്ച ഓട്ടോയുടെ ക്രിക്കർലിവർ കണ്ടെടുത്തു.ഒന്നും, നാലും,അഞ്ചും പ്രതികളെ പിടികിട്ടാനുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.സ്ത്രീകളുടെ ഫോട്ടോയെടുത്തതിനെ ചോദ്യം ചെയ്ത് രാജീവിനെ പ്രതികളിലൊരാൾ സുഹൃത്തുക്കളേയും കൂട്ടി അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജീവ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.