കടമ്പനാട് : ജനം കൊറോണ ഭീതിയിൽ കഴിയുമ്പോൾ മണ്ണടിയിൽ എ.ടി.എം കവർച്ചാ ശ്രമം.എസ്.ബി.ഐ മണ്ണടി ശാഖയുടെ കീഴിലുള്ള മണ്ണടി താഴം ജംഗ്ഷനിലെ എ.ടി.എം കൗണ്ടർ തകർത്ത് പണം കവരുവാനുള്ള ശ്രമമാണ് വിഭലമായത്.രാവിലെ എ.ടി.എം കൗണ്ടറിലെ ലൈറ്റ് അണക്കാൻ എത്തിയ കടയുടമ മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഏനാത്ത് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് ബാങ്ക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.പുലർച്ചെ 2.10 വരെ സ്ഥലത്ത് പൊലീസ് പെട്രോളിംഗ് ഉണ്ടായിരുന്നു.അതിന് ശേഷമാണ് കവർച്ചാ ശ്രമം നടന്നതെന്നാണ് സംശയം.പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ഫിംഗർ പ്ലിന്റ് ബ്യൂറോയിൽനിന്നും ഷൈലാകുമാരിയുടെ നേതൃത്വത്തിൽ വിരളടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി.ഏനാത്ത് ഇൻസ്പെക്ടർ എസ്.ജയകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.