തിരുവല്ല ∙ കൊറോണ മുൻകരുതലിന്റെ ഭാഗമായി കെ.എസ്ആർ.ടി.സി ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പ്രതിരോധ ബോധവത്കരണ അംഗങ്ങൾക്ക് സമന്വയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. തഹസിൽദാർ പി.ജോൺ വർഗീസ് വിതരണോദ്ഘാടനം നിർവഹിച്ചു.ഡപ്യൂട്ടി തഹസിൽദാർ അനിൽകുമാർ,ഷാജി തിരുവല്ല,പി.എം.അനീർ,വിനോദ് തിരുമൂലപുരം, നഗരസഭാംഗം ആർ.ജയകുമാർ, മാത്യൂസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.