കടമ്പനാട് :ബ്രേക്ക്‌ ദ ചെയിൻ കാമ്പയിനിൽ നേതൃത്വം കൊടുത്ത് ചിറ്റയം ഗോപകുമാർ എം.എൽ.എ. കടമ്പനാട് പഞ്ചായത്തിൽ ഇന്നലെ രാവിലെ എട്ട് മുതൽ എല്ലാ ബസ് സ്റ്റോപ്പുകളിലും ബ്രേക്ക്‌ ദ ചെയിൻ കാമ്പയിൻ നടത്തി.കടമ്പനാട് ജംഗ്ഷനിൽ കടകളിലും വെയ്റ്റിംഗ് ഷെഡിലും ഉണ്ടായിരുന്ന പൊതുജങ്ങൾക്ക് സാനിട്ടൈസർ ഒഴിച്ച് നൽകി എം.എൽ.എ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.ഏനാത്ത് സി.ഐ ജയകുമാർ പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ആർ.അജീഷ് കുമാർ,വാർഡ് മെമ്പർ രാധാമോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.