പത്തനംതിട്ട : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയ സംരംഭകർ മുഖേന വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും വിവരങ്ങളുടെ ഡിജിറ്റൽ ഡാറ്റാബെസ് തയാറാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. അക്ഷയ സംരംഭകർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിലെത്തി പാലിയേറ്റീവ് രജിസ്റ്ററുകളിലെയും എൻ.സി.ഡി രജിസ്റ്ററുകളിലെയും വിവരങ്ങൾ ശേഖരിച്ച് സംസ്ഥാന ഐ.ടി മിഷൻ തയാറാക്കിയ പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യുന്ന പ്രവർത്തനമാണ് നടക്കുന്നത്. ഡേറ്റാബേസ് നടപടികൾ ആരംഭിച്ച് രണ്ടു ദിവസങ്ങൾക്കുള്ളിൽ 15000 പേരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്തുകഴിഞ്ഞു. ജില്ലയിലെ അക്ഷയ സംരംഭകർ വിവരങ്ങൾ ശേഖരിച്ച് അവധി ദിവസങ്ങളിലും വീടുകളിലിരുന്ന് ഡേറ്റാ എൻട്രി പൂർത്തീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്.