ഇലവുംതിട്ട: കൊറോണ വൈറസ് വ്യാപനം തടയാനുളള തീവ്ര നടപടികൾക്കിടയിൽ കോഴിയിറച്ചിക്ക് അമിത വില ഈടാക്കിയ രണ്ട് കടകൾ പൂട്ടിച്ചു. ആഴ്ച ചന്ത വിലക്കിയ പൊതുചന്തയിൽ പ്രവർത്തിച്ച കടകളാണ് മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണ കുറുപ്പ് നേരിട്ട് ഇടപെട്ട് നടപടി സ്വീകരിച്ചത്.കോൺഗ്രസ് പ്രവർത്തകൻ കൃപാലയത്തിൽ വീട്ടിൽ രാജു ഇലവുംതിട്ട നൽകിയ പരാതിയിലാണ് നടപടി.അമ്പലക്കടവ്,ഇലവുംതിട്ട പ്രദേശങ്ങളിലുളള കോഴിക്കടകളിൽ ഇന്നലെ കിലോയ്ക്ക് 95 രൂപ വരെ വില ഈടാക്കിയതായും പരാതി ഉയർന്നു.കോഴി ഇറച്ചിയ്ക്ക് ഇനി ബില്ല് നൽകണമെന്നും രാജു ഇന്നലെ ഗ്രാമ പഞ്ചായത്തിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.