പന്തളം:കുളനട ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ആഹാരം ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഓരോ വാർഡിലും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാൻ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലുള്ള സാനറ്റേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട, മെഡിക്കൽ ഓഫീസർ ഡോ:പ്രവീൺ കുമാർ , ഹെൽത്ത് ഇൻസ്‌പെക്ടർ. പഞ്ചായത്ത് സെക്രട്ടറി പി മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.