കോന്നി : കൊറോണാ സാമൂഹ്യ വ്യാപന സാദ്ധ്യതയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്ക് ആഫീസിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർപി കെ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിനിലാൽ, കോന്നി പഞ്ചായത്ത് പ്രസിഡന്റ് എം.രജനി,തഹസീൽദാർ ഇൻ ചാർജ്ജ് റോസ്ന ഹൈദ്രോസ്,ആർ.എം.ഒ ഡോ: അരുൺ ജയപ്രകാശ്, ഹെൽത്ത് സൂപ്പർവൈസർ സി.വി.സാജൻ, ഡപ്യൂട്ടി തഹസിൽദാർമാരായ എസ്.ശിവപ്രസാദ്,സി.കെ.സജീവ്കുമാർ, എ.ആർ.ഗിരിജ,ഷൈനി.പി. വർഗീസ്, സന്തോഷ്.ജി.നാഥ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.