പുല്ലാട്: കുറുങ്ങഴക്കാവ് ധർമ്മശാസ്താ ക്ഷേത്രത്തിൽ 26 മുതൽ ഏപ്രിൽ 7 വരെ നടത്താനിരുന്ന ദശാവതാര ചാർത്തും പ്രതിഷ്ഠാദിനവും സപ്താഹജ്ഞാന യജ്ഞവും ഉത്സവവും അന്നദാനവും എഴുന്നെള്ളത്തുമുൾപ്പെടെ ആചാരാനുഷ്ഠാന ഉത്സവാദി ആഘോഷങ്ങൾ കൊറോണയുടെ സാഹചര്യത്തിൽ മാറ്റിവെച്ചിരിക്കുന്നതായി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അജിത് പുല്ലാട് അറിയിച്ചു.